വനിതകൾക്ക് ആദരം നൽകി
തൃക്കൂർ പഞ്ചായത്തിൽ കുടുംബശ്രീ ജൻഡർ റിസോഴ്സ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നടന്ന കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെൻ്റർ അംഗങ്ങളുടെ സംഗമവും വനിതാ ദിനാഘോഷവും സംഘടിപ്പിച്ചു. വനിതാ ദിനാഘോഷത്തിൻ്റേയും വനിതകൾക്കുള്ള ഉപഹാര വിതരണത്തിൻ്റേയും ഉദ്ഘാടനം തൃക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുന്ദരി മോഹൻദാസ് നിർവഹിച്ചു.
ചടങ്ങിൻ്റെ ഭാഗമായി വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച വനിതകളെയും ഹരിത കർമ്മ സേന അംഗങ്ങളെയും ആദരിച്ചു. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച സംഗീത ശിവശങ്കരൻ (ഗിന്നസ് റെക്കോഡ് ജേതാവ് ), അമലു രാജു (കാലിക്കറ്റ് യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ) , കൃഷ്ണ തീർത്ഥ (ഗവേഷക, മോഹിനിയാട്ട കലാകാരി)മല്ലിക, ബിജിത വേണു (സ്പോർട്സ് ജേതാക്കൾ) എന്നീ വനിതകളെയാണ് ആദരിച്ചത്. ഇരിങ്ങാലക്കുട സിവിൽ എക്സൈസ് ഓഫസർ ജദീറിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്ക് എതിരായ ബോധവത്കരണ ക്ലാസും നടന്നു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഹേമലത സുകുമാരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി ഡെന്നി, പോൾസൺ തേക്കും പീടിക, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സലീഷ് ചെമ്പാറ, ഹനിതാ ഷാജു, ഷീബ നാഗേഷ്, മായാ രാമചന്ദ്രൻ, ഗിഫ്റ്റി ജയ്സൺ, മേഴ്സി, മോഹൻ തൊഴുക്കാട്ട്, സലീഷ് കെ. കെ., ലിൻ്റോ തോമസ്, സൈമൺ നമ്പാടൻ,അജീഷ് മുരിയാടൻ തുടങ്ങിയവർ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മേരിക്കുട്ടി വർഗ്ഗീസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ കുടുംബശ്രീ ചെയർപേഴ്സൺ പ്രസന്ന ഷാജു നന്ദി പറഞ്ഞു.
- Log in to post comments