Post Category
പിങ്ക് സ്‌ക്വാഡ് ജില്ലാതല ഉദ്ഘാടനം
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി പിങ്ക് സ്‌ക്വാഡ് ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം റാന്നി പെരുമ്പുഴ ബസ് സ്റ്റാന്‍ഡില്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ പ്രകാശ് അധ്യക്ഷനായി. കുട്ടികളിലെ ലഹരി ഉപയോഗത്തെ ആസ്പദമാക്കി കേരള റൂട്രോണിക്‌സ് മൈയിം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ ചാര്‍ലി, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ ഗീത സുരേഷ്, പ്രസന്ന കുമാരി, അജിമോന്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ആദില, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ നിഫി എസ് ഹക്ക്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എബ്രഹാം, ക്ലീന്‍ കേരള ജില്ലാ മാനേജര്‍ ദിലീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments