Skip to main content

ആരോഗ്യ മേഖലക്ക് ഊന്നല്‍ നല്‍കി പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് 2025-26 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എം. ഷാജു അവതരിപ്പിച്ചു. ആരോഗ്യ മേഖലക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് 24 കോടിയുടെ ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്. 24,83,41,283 രൂപ വരവും 24,24,82,580 രൂപ ചെലവും 58,58,703 രൂപ നീക്കിയിരിപ്പുമാണ് ഇത്തവണ ബജറ്റില്‍ പ്രതീക്ഷിക്കുന്നത്.

പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണന്‍, വികസനകാര്യ സ്റ്റാന്റഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജ്യോതി ജോസഫ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രഞ്ജു വാസുദേവന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെസ്സി സാജന്‍, അടാട്ട്, അവണൂര്‍, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സിമി അജിത്കുമാര്‍, തങ്കമണി ശങ്കുണ്ണി, കെ.കെ ഉഷാദേവി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.എ സന്തോഷ്, ഷീല സുനില്‍കുമാര്‍, പി.വി ബിജു, ശ്രീലക്ഷ്മി സനീഷ്, അരുണ്‍ ഗോപി, ടി.ഡി വില്‍സണ്‍, വി.എസ് ശിവരാമന്‍, ആനി ജോസ്, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി. ലേഖ തുടങ്ങിയവര്‍ പങ്കെടുത്തു

date