Skip to main content

ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കൽ: തെക്കേക്കരയില്‍ ധാരണ പത്രം ഒപ്പുവച്ചു

തെക്കേക്കര ഗ്രാമപഞ്ചായത്തിൻ്റെ നിലവിലുള്ള ജൈവവൈവിധ്യ രജിസ്റ്റർ ജനകീയ പങ്കാളിത്തത്തോടെ പുതുക്കുന്നതിന് ബിഷപ്പ് മൂർ കോളേജുമായി ധാരാണാപത്രം ഒപ്പുവെച്ചു. കോളേജിലെ ബോട്ടണി, സുവോളജി വിഭാഗങ്ങളിലെ അധ്യാപകരെയും വിദ്യാർഥികളെയും സർവെയുടെ ഭാഗമാക്കുന്നതിനുള്ള ധാരണാപത്രം പഞ്ചായത്ത് പ്രസിഡന്റ് ഡോ. മോഹൻകുമാറും കോളജ് പ്രിൻസിപ്പൽ ഡോ. രഞ്ജിത്ത് മാത്യു എബ്രഹാമും ചേർന്ന് ഒപ്പുവച്ചു. പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ സ്ഥിരംസമിതി അധ്യക്ഷരായ പി അജിത്, ജയശ്രീ ശിവരാമൻ, പഞ്ചായത്തംഗങ്ങളായ ഗീത തോട്ടത്തിൽ, പ്രിയ വിനോദ്, ജി ശ്രീലേഖ, രമണി ഉണ്ണികൃഷ്ണൻ, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ ശ്രുതി, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കൂടിയായ പ്രൊഫ. സുകുമാര ബാബു, മോഹനൻ പിളള, ബിഎംസി കൺവീനർ ഡോ. ഷേർളി പി ആനന്ദ്, ബിഎംസി അംഗങ്ങളായ റാഫി രാമനാഥ്, കോളേജ് ഐക്യുഎസി കോർഡിനേറ്റർ ഡോ. ലിനറ്റ്, ബോട്ടണി, സുവോളജി വകുപ്പ് മേധാവികളായ ഡോ. ശിവപ്രസാദ്, ഡോ. ദീപ്തി, സിഡിഎസ് ചെയർപേഴ്സൺ തുളസി ഭായി, പഞ്ചായത്ത് ഉദ്യോഗസ്ഥരായ എൻ ജയകുമാർ, രാധ സലൂജ, സിഡിഎസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/784)

date