Skip to main content

മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഇന്റേണ്‍ഷിപ്പ്

ഐഎച്ച്ആര്‍ഡിക്ക് കീഴിലുള്ള മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ മൂന്ന് മാസ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സെയില്‍സ് മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് ഇന്റേണ്‍ഷിപ്പ്. അതത് വിഷയങ്ങളില്‍  ബിരുദ  പഠനം നടത്തുന്നവർക്കും  കഴിഞ്ഞവർക്കും  അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി മാര്‍ച്ച് 20 ന് രാവിലെ  11 ന്  കോളേജില്‍ എത്തണം. ഫോണ്‍: 9495069307, 8547005046.

date