Skip to main content

പൊതുവിദ്യാലയങ്ങളിലെ 'എഴുത്തുകൂട്ടം വായനാക്കൂട്ടം' പ്രവർത്തനത്തിന് തുടക്കമായി

സമഗ്രശിക്ഷാ കേരളം (എസ് എസ് കെ ) പൊതുവിദ്യാലയങ്ങളിൽ നടത്തുന്ന എഴുത്തുകൂട്ടം, വായനാക്കൂട്ടം പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. ജില്ലാതല അധ്യാപകപരിശീലനം എസ്.എസ്. കെ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ യു സന്ദീപ്  ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളിലെ ആറു മുതൽ എട്ടു വരെയുള്ള ക്ലാസുകളിൽ നടപ്പാക്കുന്ന പദ്ധതിയാണ് 'എഴുത്തുകൂട്ടം വായനാക്കൂട്ടം'. കുട്ടികളിൽ വായന സംസ്കാരം വളർത്തുകയാണ് ലക്ഷ്യം. എസ് എസ് കെ  ജില്ലാ ഓഫീസിൽ നടന്ന പരിപാടിയിൽ ഡി പി ഒ നാഗലക്ഷ്മി,  പരിശീലകരായ ഷിഹാബ് നൈന, ജെ ഗായത്രി, ജയശ്രീ എന്നിവർ സംസാരിച്ചു. ഭാഷാപഠന മുന്നേറ്റത്തിന് വ്യത്യസ്തമായ എഴുത്തു വഴികളെക്കുറിച്ചും രചനകളെക്കുറിച്ചും, ഗ്രന്ഥകാരന്മാരെക്കുറിച്ചും അറിയുക, വായനയുടെ വിവിധ തലങ്ങൾ പരിചയപ്പെടുക എന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
(പിആർ/എഎൽപി/788)

date