Skip to main content

ആര്യാട് പഞ്ചായത്തിൽ എയറോബിക് ബിൻ ഉദ്ഘാടനവും ഹരിതപ്രഖ്യാപനവും സംഘടിപ്പിച്ചു

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി ആര്യാട് ഗ്രാമപഞ്ചായത്തിൽ എയറോബിക് കമ്പോസ്റ്റ് ബിൻ ഉദ്ഘാടനവും ഹരിതപ്രഖ്യാപനങ്ങളും സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ എയറോബിക് കമ്പോസ്റ്റ് ബിന്നിന്റെ ഉദ്ഘാടനം പി പി ചിത്തരഞ്ജൻ എംഎൽഎ നിർവഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ ഹരിത വിദ്യാലയങ്ങളുടെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സന്തോഷ്ലാൽ ഹരിത അയൽക്കൂട്ടങ്ങളുടെയും പ്രഖ്യാപനം നടത്തി. പഞ്ചായത്തിന് കീഴിലെ നാല് ഹരിത സ്കൂളുകൾ, ഹരിത അയൽക്കൂട്ടങ്ങൾ എന്നിവയുടെ ഹരിത പൂർത്തീകരണ പ്രഖ്യാപനങ്ങളാണ് നടത്തിയത്. യോഗങ്ങളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ, പഞ്ചായത്തംഗങ്ങളായ ഷീനമോൾ, ശാന്തി ലാൽ, കവിത ഹരിദാസ്, ടി കെ ദിലീപ്കുമാർ, എം അനിൽകുമാർ, സിന്ധു രാധാകൃഷ്ണൻ, ജി ബിജുമോൻ, ഹരിത കർമ്മസേന അംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, എഡിഎസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/790)

date