Post Category
പ്രളയ ദുരന്തനിവാരണം: 21ന് തഴക്കരയിൽ മോക് ഡ്രില്‍
പ്രളയസാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, രക്ഷാപ്രവർത്തനം എന്നിവയെക്കുറിച്ച് അവബോധം നൽകാനും നിലവിലെ രക്ഷാദൗത്യ സംവിധാനങ്ങൾ കാര്യക്ഷമമാണോ എന്ന് പരിശോധിക്കാനും പമ്പ നദീതട പദ്ധതിയുടെ ഭാഗമായി മാർച്ച് 21ന് മാവേലിക്കര തഴക്കരയിൽ മോക്ഡ്രിൽ നടത്തും. റീ ബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്സ് പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെയും (കില) ആഭിമുഖ്യത്തിലാണ് മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്. വെള്ളപ്പൊക്കമുണ്ടായാൽ കൃത്യമായ സന്ദേശം ജനങ്ങളിൽ എത്തിച്ച് ദുരന്തമുഖത്ത് നിന്ന് അവരെ സുരക്ഷിത സ്ഥാനത്തെത്തിക്കുക എന്നതാണ് മോക്ഡ്രില്ലിന്റെ ലക്ഷ്യം. മോക്ഡ്രില്‍ തയ്യാറെടുപ്പിന്റെ ഭാഗമായ ടേബിൾ ടോപ്പ് എക്സർസൈസ് 19 ന് തഴക്കര ഗ്രാമപഞ്ചായത്തിൽ വെച്ച് നടക്കും.
(പിആർ/എഎൽപി/791)
date
- Log in to post comments