Skip to main content

എ പ്ലസ് ഹരിത ആശുപത്രിയായി ആലപ്പുഴ ജനറല്‍ ആശുപത്രി

നവകേരളം കർമ്മ പദ്ധതിയുടെ കീഴിൽ ജില്ലയിലെ എ പ്ലസ് ഹരിത ആശുപത്രിയായി ആലപ്പുഴ ജനറല്‍ ആശുപത്രി. പരിസ്ഥിതി പരിപാലനത്തിന്റെ സംസ്‌ക്കാരം സമൂഹത്തിന് പകര്‍ന്നു നല്‍കുവാന്‍ ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ-മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊര്‍ജ്ജസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് എ പ്ലസ് ഗ്രേഡോടെ ആലപ്പുഴ ജനറല്‍ ആശുപത്രി ഹരിത സ്ഥാപനമായി മാറിയത്. നവകേരളം കര്‍മപദ്ധതി ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ.എസ്. രാജേഷില്‍ നിന്നും ആലപ്പുഴ നഗരസഭാധ്യക്ഷ കെ.കെ. ജയമ്മയും ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍ സന്ധ്യയും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ആശുപത്രിക്ക് ശുചീകരണത്തിനുള്ള പ്രഷര്‍ വാഷ് മെഷീനും സമ്മാനിച്ചു. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനം നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ. ആര്‍. സന്ധ്യ. അധ്യക്ഷത വഹിച്ചു. കെ.എസ്. രാജേഷ് വിഷയാവതരണം നടത്തി. ഡെപ്യൂട്ടി ഡിഎംഒ ഡോ. അനു വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ എം.ആര്‍. പ്രേം, കൗണ്‍സിലര്‍ പി.റഹിയാനത്ത്, ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. കെ. വേണുഗോപാല്‍, ആര്‍എംഒ ഡോ. എം. ആശ, നോഡല്‍ ഓഫീസര്‍ ഡോ. സി.പി. പ്രിയദര്‍ശന്‍, ലേ സെക്രട്ടറി റ്റി.സാബു, നഴ്‌സിങ് സൂപ്രണ്ട് റസി ബി ബേബി, പിആര്‍ഒ ബെന്നി അലോഷ്യസ്, ജെഎച്ച്‌ഐ  റ്റി.എസ്. പീറ്റര്‍  തുടങ്ങിയവര്‍ സംസാരിച്ചു.
(പിആർ/എഎൽപി/792)

date