Skip to main content

സാക്ഷരതാ മിഷന്‍ തുല്യതാ കോഴ്സുകളിലേക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു

 

 

സംസ്ഥാന സാക്ഷരതമിഷന്‍ നടത്തുന്ന വിവിധ തുല്യതാ കോഴ്‌സുകളിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു.  ഹയര്‍സെക്കന്ററി, പത്ത്, ഏഴ്, നാല് തുല്യതാ കോഴ്സുകളിലേക്ക് എപ്രില്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. പത്താം തരം തുല്യതയ്ക്ക് കോഴ്‌സ് ഫീ രജിസ്‌ട്രേഷന്‍ ഫീ ഉള്‍പ്പടെ 1950 രൂപയും ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ കോഴ്‌സ് ഫീ രജിസ്‌ട്രേഷന്‍ ഫീ ഉള്‍പ്പടെ 2600 രൂപയുമാണ്. നാല്, ഏഴ്  തുല്യതാ കോഴ്‌സുകളിലേക്ക് ഫീസ് അടക്കേണ്ടതില്ല. ഏഴാം ക്ലാസ്സ് വിജയിച്ച് 17 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് പത്താം തരം തുല്യതാ കോഴ്‌സിലേക്ക് രജിസ്റ്റര്‍ ചെയ്യാം. ഉയര്‍ന്ന പ്രായപരിധിയില്ല. പത്താം തരം വിജയിച്ച് 22 വയസ്സ് പൂര്‍ത്തിയാക്കിയ റെഗുലര്‍ പഠിതാക്കള്‍ക്കും 18 വയസ്സ് പൂര്‍ത്തിയാക്കിയ പത്താം തരം തുല്യതാ കോഴ്സ് വിജയിച്ചവര്‍ക്കും ഹയര്‍സെക്കന്ററി തുല്യതാ കോഴ്‌സിലേക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ പത്താം തരത്തിന് 100 രൂപയും ഹയര്‍സെക്കന്ററിക്ക് 300 രൂപയും രജിസ്‌ട്രേഷന്‍ ഫീസ് മാത്രം അടച്ചാല്‍ മതി. ഭിന്നശേഷി പഠിതാക്കള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഫീസ് ഇളവ് ലഭിക്കും. നാലാം തരം സ്‌കൂള്‍ വിദ്യഭ്യാസമോ, തുല്യത കോഴ്‌സോ വിജയിച്ചവര്‍ക്ക് ഏഴാം തുല്യതാ കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം. സാക്ഷരത നേടി നാലാം തരം സ്‌കുള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍  കഴിയാത്ത 15 വയസ്സിന് മുകളിലുളളവര്‍ക്ക് നാലാം തരം തുല്യതാ കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങളും ഗ്രാമപഞ്ചായത്ത്, നഗരസഭകളിലുളള സാക്ഷരതമിഷന്‍ പ്രേരക്മാരില്‍ നിന്ന് ലഭിക്കും. അപേക്ഷ ഫോറം www.literacymissionkerala.org ല്‍
നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് ജില്ലാപഞ്ചായത്ത് ഓഫീസിലുളള ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ നമ്പര്‍ : 0491-2505179

date