ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കി
വാണിയംകുളം ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിവിഭാഗക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗംഗാധരന്‍ നിര്‍വഹിച്ചു. പഞ്ചായത്തിന്റെ 2024 -25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 5.50 ലക്ഷം രൂപയാണ് പദ്ധതിക്ക് വിനിയോഗിച്ചത്. 35 പേര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു.
പഞ്ചായത്തിനെ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിവരുന്ന പദ്ധതിയിലുള്‍പ്പെടുത്തി വീല്‍ ചെയറുകള്‍, ശ്രവണ സഹായി, സെന്‍സറി കിറ്റ്, തെറാപ്പി ബോള്‍, എയര്‍ ബെഡ്, തെറാപ്പി മാറ്റ്, സ്റ്റാറ്റിക് സൈക്കിള്‍, ഹോള്‍ഡിങ് വാക്കര്‍, വോക്കിങ്ങ് സ്റ്റിക്ക്, തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് പി ശ്രീലത പരിപാടിയില്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്‍ പി.ഹരിദാസന്‍, വാര്‍ഡ് മെമ്പര്‍ എ പി പ്രസാദ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ഡോ. ബയാനാ ബോംസ് തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments