വികസിത് ഭാരത് യൂത്ത് പാര്‍ലമെന്റ്: മാര്‍ച്ച് 16 വരെ അപേക്ഷിക്കാം
വികസിത ഭാരത സങ്കല്പങ്ങള്ക്ക് യുവാക്കളുടെ ആശയരൂപീകരണം സാധ്യമാകുന്നതിന് കേന്ദ്ര യുവജന കാര്യകായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത ഭാരതീയ യുദ്ധപാര്ലമെന്റിന്റെ ജില്ലാതല മത്സരത്തിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 16 വരെ നീട്ടി. ''വികസിതഭാരതം എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്'' എന്ന വിഷയത്തില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗ വീഡിയോ മൈ ഭാരത പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. 2025 ഫെബ്രുവരി 24ന് 18നും 25നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് പങ്കെടുക്കാം. സംസ്ഥാനത്തിന്റെ നാല് സ്ഥലങ്ങളില്‍ വച്ചാണ് മേഖലാതല മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മേഖലാതല മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് സംസ്ഥാന മത്സരങ്ങള്‍ക്ക് പങ്കെടുക്കാം. സംസ്ഥാന മത്സരത്തില്‍ വിജയികളാകുന്ന മൂന്നുപേര്‍ക്കാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ച് സംഘടിപ്പിക്കുന്ന ദേശീയതല മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം. പാലക്കാട് നിന്നുള്ള മത്സരാര്‍ഥികള്‍ക്ക് നോഡല്‍ ജില്ലയായ വയനാട് വച്ച് നടത്തുന്ന മേഖലാതല മത്സരത്തില്‍ അപേക്ഷിക്കാവുന്നതാണ്. വികസിത് ഭാരത് യൂത്ത് പാര്‍ലമെന്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ മൈഭാരത് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യേണ്ടതാണ്. ലിങ്ക്: https://mybharat.gov.in/mega_events/viksit-bharat-youth-parliament. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും ജില്ലാ യൂത്ത് ഓഫീസറുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 6282296002
- Log in to post comments