Skip to main content

പാണ്ടനാട് മോക്ക് ഡ്രില്ലിന് മുന്നോടിയായി ടേബിൾ ടോപ് എക്സർസൈസ്

വെള്ളപ്പൊക്കമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ, രക്ഷാപ്രവർത്തനം എന്നിവയെക്കുറിച്ച് അവബോധം നൽകാനും നിലവിലെ രക്ഷാദൗത്യ സംവിധാനങ്ങൾ കാര്യക്ഷമമാണോ എന്ന് തിരിച്ചറിയുന്നതിനും ചെങ്ങന്നൂരിലെ പാണ്ടനാട് മാർച്ച്‌ 14 ന് നടക്കുന്ന മോക്ക് ഡ്രില്ലിന് മുന്നോടിയായുള്ള സജ്ജീകരണങ്ങൾക്കായി ടേബിൾ ടോപ് എക്‌സർസൈസ് സംഘടിപ്പിച്ചു. മോക്ക് ഡ്രില്ലിന്റെ ഭാഗമായി പാണ്ടനാട് പഞ്ചായത്തിലെ നാലാം വാർഡിൽ നിന്നും പ്രളയ ബാധിതരെ ഒഴിപ്പിക്കും. പാണ്ടനാട് എസ്.വി.എച്ച്.എസ് സ്കൂൾ ആണ് ദിരിതാശ്വാസ ക്യാമ്പായി ഒരുക്കിയിരിക്കുന്നത്. വൈകിട്ട് മൂന്നര മുതൽ മോക്ക് ഡ്രിൽ ആരംഭിക്കും. റീ-ബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്സ് പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെയും (കില) ആഭിമുഖ്യത്തിലാണ് ഇത് സംഘടിപ്പിക്കുന്നത്. 

യോഗത്തിൽ പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അമ്മാളുക്കുട്ടി സണ്ണി അധ്യക്ഷയായി, ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം) സി പ്രേംജി, ചെങ്ങന്നൂർ തഹസിൽദാർ അശ്വനി അച്യുതൻ, ഹസാർഡ് അനലിസ്റ്റ് സി ചിന്തു, പാണ്ടനാട് ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ്‌ മനോജ്‌ കുമാർ എന്നിവർ സംസാരിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ, സെക്രട്ടറിമാർ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date