Post Category
സുനാമി മോക്ക്ഡ്രിൽ കരുംകുളം പഞ്ചായത്തിൽ 15ന്
യുനെസ്കോയുടെ നിയന്ത്രണത്തിലുള്ള ഇന്റർഗവണ്മന്റൽ ഓഷ്യനോഗ്രാഫിക് കമ്മീഷൻ, ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം, കേരള ദുരന്ത നിവാരണ അതോറിറ്റി എന്നിവ സംയുക്തമായി കരുംകുളം ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന സുനാമി റെഡി പദ്ധതിയുടെ ഭാഗമായി മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നു. മാർച്ച് 15 ന് കരുംകുളം ഗ്രാമപഞ്ചായത്തിലെ ഏഴ് , എട്ട് വാർഡുകളിലാണ് മോക്ക്ഡ്രിൽ നടത്തുന്നത്.
സുനാമി മുന്നറിയിപ്പ് ലഭിച്ചാൽ എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്നതിനും അടിയന്തിര രക്ഷാപ്രവർത്തനത്തിന് സർക്കാർ സംവിധാനങ്ങളെ പ്രാപ്തമാക്കുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതാരു സന്നാഹ പരിശീലന പരിപാടി മാത്രമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
date
- Log in to post comments