Post Category
മത്സ്യഫെഡ് അപകട ഇന്‍ഷുറന്‍സ് പദ്ധതി ജില്ലാതല ഉദ്ഘാടനവും ധനസഹായ വിതരണവും നാളെ (മാര്‍ച്ച് 14)
എല്ലാ മത്സ്യത്തൊഴിലാളികളേയും 2025-26 സാമ്പത്തിക വര്‍ഷത്തില്‍ അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നതിനായുള്ള ജില്ലാതല ബോധവല്‍ക്കരണ ക്യാപയിൻ ഉദ്ഘാടനവും ഇന്‍ഷുറന്‍സ് ആനുകൂല്യ വിതരണവും നാളെ (മാര്‍ച്ച് 14 ന്) ഉണ്ണിയാല്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്ററില്‍ കായിക-വഖഫ്-ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിക്കും. മത്സ്യബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍, മത്സ്യഫെഡ് ഭരണസമിതി അംഗം പി.പി സൈതലവി, നിറമരുതൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായില്‍ പുതുശ്ശേരി, സംഘടനാ പ്രതിനിധികള്‍,രാഷ്ട്രീയ പ്രതിനിധികള്‍, എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments