Skip to main content

ലഹരിക്കെതിരെ തെരുവുനാടക സംഗീത ശില്പം

കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ജാഗ്രതയും, ശ്രദ്ധയും ഉണര്‍ത്താനായി സംഘടിപ്പിക്കുന്ന   സഞ്ചരിക്കുന്ന തെരുവു നാടക സംഗീത ശില്പം മലപ്പുറം കലക്ടറേറ്റ് പരിസരത്ത് മാര്‍ച്ച് 15ന് മൂന്നു മണിക്ക് നടക്കും. ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് പരിപാടി ഉദ്ഘാടനം ചെയ്യും. രാജ്യസഭ എം പി പി വി അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിക്കും. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലും, തെരുവുകളിലും പരിപാടി അവതരിപ്പിക്കും. നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് സംഗീതശില്പം അവതരിപ്പിക്കുന്നത്.

 

date