Skip to main content

അയ്യന്തോള്‍ ജി.വി.എച്ച്.എസ്.എസില്‍ കെട്ടിട നിര്‍മ്മാണോദ്ഘാടനം ഇന്ന്;   മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിക്കും

അയ്യന്തോള്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിനായി നിര്‍മ്മിക്കുന്ന ഓഡിറ്റോറിയം, ക്ലാസ് റൂമുകള്‍, സൗഹൃദ വാഷ്‌റൂം എന്നിവയുടെ നിര്‍മ്മാണോദ്ഘാടനം ഇന്ന് (മാര്‍ച്ച് 14) നടക്കും. രാവിലെ 11 ന് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിഭാഗം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിക്കും. പി. ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗ്ഗീസ് മുഖ്യാതിഥിയാകും. ജനപ്രതിനിധികള്‍, വിദ്യാഭ്യാസ ഓഫീര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date