Post Category
ക്ഷയരോഗ ദിനം: റാലി, സ്‌കിറ്റ് മത്സരം
ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ക്ഷയരോഗ മുക്ത കേരളം ലക്ഷ്യമിട്ട് ലോക ക്ഷയരോഗ ദിനത്തില്‍ (മാര്‍ച്ച് 24) റാലി, ആരോഗ്യ ബോധവത്കരണ സ്‌കിറ്റ് എന്നീ മത്സരങ്ങള്‍ സംഘടിപ്പിക്കും.
മാര്‍ച്ച് 24 ന് രാവിലെ എട്ടിന് ആരംഭിക്കുന്ന റാലിയില്‍ ചുരുങ്ങിയത് 40 പേര്‍ അടങ്ങിയ ടീമുകള്‍ക്ക് പങ്കെടുക്കാം. സ്‌കിറ്റിൻ്റെ പരമാവധി ദൈര്‍ഘ്യം ഏഴു മിനിറ്റാണ്. ടി.ബി.യെ തുരത്താം - പ്രതിബദ്ധത, നിക്ഷേപം, വാതില്‍പ്പടി സേവനം (യെസ് വി കാന്‍ ആന്‍ഡ് ടി.ബി. കമ്മിറ്റ്, ഇന്‍വെസ്റ്റ്, ഡെലിവര്‍) ആണ് സ്‌കിറ്റിൻ്റെ തീം. ഒരു ടീമില്‍ 7 മുതല്‍ 10 വരെ അംഗങ്ങള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍, പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ മാര്‍ച്ച് 18 വൈകീട്ട് 5 നകം 9048839353, 9539244804 എന്നീ നമ്പറുകളില്‍ അറിയിക്കണം.
date
- Log in to post comments