Skip to main content

സ്‌നേഹിത പോലീസ് എക്സ്റ്റന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍

 പൊലീസ് സ്റ്റേഷനുകളില്‍ പരാതികളുമായി എത്തുന്നവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുന്നു. അവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് മാനസികാവസ്ഥ അവലോകനം ചെയ്ത് പൊലീസുമായി ബന്ധപ്പെട്ടും നിയമ സഹായത്തിനും സഹായിക്കുന്നു. ആവശ്യക്കാര്‍ക്ക് റഫറിംഗ് സംവിധാനത്തിലൂടെ മാനസികാരോഗ്യ സേവനം ലഭ്യമാക്കുന്നു. സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങള്‍ നേരിടുന്ന ചൂഷണങ്ങളും അതിക്രമങ്ങളും ഇല്ലാതാക്കുന്നതിനും അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കാനും മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും സ്‌നേഹിത എക്‌സ്‌പെന്‍ഷന്‍ കേന്ദ്രത്തിന് സാധിക്കും. സമൂഹത്തിന്റെ മാനസികാരോഗ്യ മേഖലയില്‍ സമ്പൂര്‍ണ്ണവും സുസ്ഥിരവുമായി വികസനമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

കുടുംബശ്രീ ജില്ലാ മിഷനും തൃശ്ശൂര്‍ സിറ്റി പൊലീസും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.  തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ, റൂറല്‍ എസ്പി കൃഷ്ണ കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ഡോ. യു. സലില്‍, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ സാമൂഹ്യവികസനം ആന്‍ഡ് ജെന്‍ഡര്‍ കോഡിനേറ്റര്‍ കെ.കെ പ്രസാദ്, ജില്ലാ ജെന്‍ഡര്‍ പ്രോഗ്രാം മാനേജര്‍ ഡോ. യു. മോനിഷ എന്നിവര്‍ സ്‌നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

date