Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 കാഞ്ഞിരപ്പള്ളി താലൂക്കിലെ കോരുത്തോട്, ഏരുമേലി തെക്ക്, എരുമേലി വടക്ക് വില്ലേജുകളിലേക്ക് മൂന്നാംഘട്ട ഡിജിറ്റൽ സർവെയുടെ ഫീൽഡ് ജോലി ആരംഭിക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് ടാക്സി പെർമിറ്റുള്ള ഫ്രണ്ട് വീൽ വാഹനങ്ങൾ( മഹീന്ദ്ര ബോലേറോ,ജീപ്പ് തുടങ്ങിയവ) മാസ വാടകക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 17ന് വൈകീട്ട് അഞ്ചിനകം വാഹന ഉടമകൾക്കോ വ്യക്തികൾക്കോ അസിസ്റ്റന്റ് ഡയറക്ടർ റീസർവെ, കോട്ടയം-686001 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ   ക്വട്ടേഷൻ നൽകാം. വിശദവിവരത്തിന് ഫോൺ: 0481 2567092, 9747946564.

date