Skip to main content

*തുല്യതാ കോഴ്സുകളിലേക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു*

 

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാ മിഷനുമായി സഹകരിച്ച് നടത്തുന്ന പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പത്താംതരം തുല്യതാ കോഴ്സിലേക്ക് ഏഴാം ക്ലാസ് വിജയിച്ചവര്‍, 2019 വരെ എസ്.എസ്.എല്‍.സി പരാജയപ്പെട്ടവര്‍, 17 വയസ് തികഞ്ഞവര്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഹയര്‍സെക്കന്‍ഡറി തുല്യതയിലേക്ക്  പത്താം ക്ലാസ് വിജയിച്ച 22 വയസ് തികഞ്ഞവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. പത്ത്, ഹയര്‍സെക്കന്‍ഡറി കോഴ്സ് ജയിക്കുന്നവര്‍ക്ക് ഔപചാരിക വിഭ്യാഭ്യാസത്തിന് തുല്യമായ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. താത്പര്യമുള്ളവര്‍ ഏപ്രില്‍ 30 നകം അപേക്ഷിക്കണം. എല്ലാ ഞായറാഴ്ച്ചകളിലും പൊതു അവധി ദിവസങ്ങളിലും കോണ്ടാക്റ്റ് ക്ലാസ് ഉണ്ടാകും. രജിസ്ട്രേഷന്‍ കോഴ്സ് ഫീസ് ഉള്‍പ്പെടെ പത്താം തരത്തിന് 1950 രൂപയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് 2600 രൂപയുമാണ്. നാലാം ക്ലാസ് യോഗ്യതയില്ലാത്തവര്‍ക്ക് നാലാം തരം തുല്യതാ കോഴ്സിനും ഏഴാം തരം യോഗ്യതയില്ലാത്തവര്‍ക്ക് ഏഴാംതരം തുല്യതാ കോഴസിനും രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള സാക്ഷരതാ മിഷന്‍ പ്രേരക്മാരുമായി ബന്ധപ്പെടാം. ഫോണ്‍ 04936-202091.

date