*ലോക ഗ്ലോക്കോമ വാരാചണം: നേത്രപരിശോധനാ ക്യാമ്പ് നടത്തി*
ആരോഗ്യ വകുപ്പ് ആരോഗ്യ കേരളത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ അന്ധതാ കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ലോക ഗ്ലോക്കോമ വാരാചരണം നേത്രപരിശോധനാ ക്യാമ്പ് എന്നിവയുടെ ജില്ലാതല ഉദ്ഘാടനം മുണ്ടേരി ആരോഗ്യ കേന്ദ്രത്തില്‍ കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ. ടി.ജെ ഐസക് നിര്‍വ്വഹിച്ചു. ഗ്ലോക്കോമ നേരത്തെ തിരിച്ചറിഞ്ഞ് അന്ധതക്ക് കാരണമാകുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയുമാണ് ലക്ഷ്യം. വാരാചരണത്തിന്റെ ഭാഗമായി ഗ്ലോക്കോമക്കെതിരെ ഒരുമിക്കാം എന്ന പ്രമേയം അടിസ്ഥാനമാക്കി ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങഴിലൂടെ വൈവിധ്യമാര്‍ന്ന സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ ബോധവത്ക്കരണ പരിപാടികളും നേത്ര പരിശോധനാ ക്യാമ്പുകളും സംഘടിപ്പിക്കും. ഒപ്‌റ്റോമെട്രിസ്റ്റ് വാണി ഷാജു ബോധവത്ക്കരണ ക്ലാസ് എടുത്തു. കല്‍പ്പറ്റ നഗരസഭാ വികസനകാര്യ സ്ഥിരസമിതി ചെയര്‍പേഴ്‌സണ്‍ കെ.എം തൊടി മുജീബ് അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി. മോഹന്‍ദാസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ഡിവിഷന്‍ കൗണ്‍സിലര്‍ എം.കെ. ഷിബു, എന്‍.സി.ഡി. നോഡല്‍ ഓഫീസര്‍ ഡോ.കെ.ആര്‍ ദീപ, മാനന്തവാടി ജില്ലാ ആശുപത്രി ഒഫ്താല്‍മിക് സര്‍ജന്‍ ഡോ. ധന്യ, മുണ്ടേരി നഗര ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.എം ശരീഫ്, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഇന്‍-ചാര്‍ജ് കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ വിന്‍സെന് സിറിള്‍, ജില്ലാ ഒഫ്താല്‍മിക് കോ-ഓഡിനേറ്റര്‍ കെ. മനോജ് കുമാര്‍, കല്‍പ്പറ്റ ജനറല്‍ ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ നവാസ്, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കെ.കെ സുബൈറത്ത്, എന്‍.പി.സി.ബി. സോഷല്‍ വര്‍ക്കര്‍ ആന്‍ഗ്രേസ് തോമസ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments