Skip to main content

*പാരാലീഗല്‍ വളണ്ടിയര്‍ നിയമനത്തിന് അപേക്ഷിക്കാം*

 

വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി പാരാലീഗല്‍  വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കാന്‍ പത്താം ക്ലാസ്സ് യോഗ്യതയുള്ളവരില്‍  നിന്നും അപേക്ഷ ക്ഷണിച്ചു. ജോലിയില്‍ നിന്നും വിരമിച്ച അധ്യാപകര്‍, സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍, ഡോക്ടര്‍മാര്‍, നിയമ വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയപാര്‍ട്ടികളുടെ പിന്‍ബലമില്ലാത്ത സേവനരംഗത്തുള്ള സന്നദ്ധ സംഘടനകളുടെ അംഗങ്ങള്‍, സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷാഫോറം കല്‍പ്പറ്റ ജില്ലാ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയില്‍ നിന്നും ലഭിക്കും. താത്പര്യമുള്ളവര്‍ മാര്‍ച്ച് 25 നകം ചെയര്‍മാന്‍, വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, കല്‍പ്പറ്റ നോര്‍ത്ത്  വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍ -8281010262

date