Skip to main content
0

എലത്തൂർ നിയോജകമണ്ഡലം പട്ടയ അസംബ്ലി സംഘടിപ്പിച്ചു

 

എലത്തൂർ നിയോജക മണ്ഡലത്തിലെ അർഹരായവർക്ക് പട്ടയം നൽകുന്നത് ചർച്ച ചെയ്യാൻ പട്ടയ അസംബ്ലി സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും പട്ടയം, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. 

 പട്ടയ വിതരണവുമായി ബന്ധപ്പെട്ട് വാർഡ് തലത്തിലും ഗ്രാമപഞ്ചായത്ത് തലത്തിലും കണ്ടെത്തിയിട്ടുള്ള മുഴുവൻ പട്ടയ പ്രശ്നങ്ങളും സമയബന്ധിതമായി പരിഹരിക്കുന്നതിനും ജില്ലാതലത്തിൽ പരിഹാരം കാണാൻ കഴിയാത്ത പ്രശ്നങ്ങൾ സംസ്ഥാനതലത്തിലേക്ക് അറിയിക്കുന്നതിനും യോഗത്തിൽ തീരുമാനമെടുത്തു. 

 45 പേർക്കാണ് എലത്തൂർ മണ്ഡലത്തിൽ പട്ടയം വിതരണം ചെയ്യാനുള്ളത്. മണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നായി ജനപ്രതിനിധികൾ പട്ടയ വിഷയങ്ങൾ അവതരിപ്പിച്ചു. 

 ചേളന്നൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി ഷീബ, കൃഷ്ണവേണി മാണിക്കോത്ത്, സി എം ഷാജി, കെ ടി പ്രമീള, ഡെപ്യൂട്ടി കലക്ടർ സി ബിജു, കോഴിക്കോട് തഹസിൽദാർ എം പ്രേംലാൽ തുടങ്ങിയവർ പങ്കെടുത്തു.

date