Skip to main content

മാലിന്യമുക്തം നവകേരളം; മാധ്യമ ശിൽപശാല മാർച്ച് 20ന്

 

മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായും വൃത്തി-2025 ക്ലീൻ കേരള കോൺക്ലേവുമായും ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ ശുചിത്വ മിഷനും കേരള പത്രപ്രവർത്തക യൂണിയനും സംയുക്തമായി മാർച്ച് 20 ന് രാവിലെ 10  മുതൽ പ്രസ് ക്ലബ്ബ് കോൺഫ്രൻസ് ഹാളിൽ മാധ്യമ ശിൽപശാല സംഘടിപ്പിക്കുന്നു. 

ഉച്ച ഒരു മണി വരെയുള്ള പരിപാടിയിൽ ജില്ലയിലെ എല്ലാ മാധ്യമങ്ങളുടേയും തെരഞ്ഞെടുത്ത പ്രതിനിധികൾ പങ്കെടുക്കണമെന്ന് ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ എം ഗൗതമൻ,  കെയുഡബ്ല്യൂജെ ജില്ലാ പ്രസിഡന്റ് ഇ പി മുഹമ്മദ്, സെക്രട്ടറി പി കെ സജിത് എന്നിവർ അഭ്യർത്ഥിച്ചു.

date