Post Category
പഠനോത്സവം സംഘടിപ്പിച്ചു
ആയാപറമ്പ് ഗവ. ന്യൂ യു പി സ്കൂളിൽ 'അക്ഷരതീരം' പഠനോത്സവം സംഘടിപ്പിച്ചു. മാടശ്ശേരി നഗറിൽ നടന്ന പരിപാടി ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു ഉദ്ഘാടനം ചെയ്തു. വിരമിച്ച അധ്യാപകനും കലാകാരനുമായ രവി പ്രസാദ് പഠനോത്സവത്തിന് നേതൃത്വം നൽകി. കുട്ടികളുടെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട കഥകൾ, കവിതകൾ, നാടകം തുടങ്ങിയവയുടെ അവതരണമാണ് നടന്നത്. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ബിനു ചെല്ലപ്പൻ അധ്യക്ഷനായി. പഞ്ചായത്തംഗം ശരത് ചന്ദ്രൻ, പ്രഥമാധ്യാപകൻ എസ് അഭിലാഷ്, അധ്യാപിക അർച്ചന, രക്ഷകർത്താക്കൾ, അധ്യാപകർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/797)
date
- Log in to post comments