Post Category
പി.ജി.മെഡിക്കൽ കോഴ്‌സ് പ്രവേശനം: അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള സ്‌പെഷ്യൽ സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
ഈ അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ വെബ്‌സൈറ്റിൽ നിന്നും അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ മാർച്ച് 17ന് വൈകിട്ട് 3നകം അലോട്ട്‌മെന്റ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുള്ള രേഖകൾ സഹിതം പ്രവേശനം നേടണം. ഹെൽപ് ലൈൻ: 0471-2525300, 2332120, 2338487.
പി.എൻ.എക്സ് 1145/2025
date
- Log in to post comments