Post Category
ധനസഹായ വിതരണം
കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കളിൽ ഉന്നത വിദ്യാഭ്യാസ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്കുള്ള ധനസഹായ വിതരണം ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. ചന്ദ്രൻ മാർച്ച് 18ന് രാവിലെ 11 ന് മലപ്പുറം ദിലീപ് മുഖർജി ഭവനിൽ നിർവ്വഹിക്കും. ചടങ്ങിൽ ക്ഷേമനിധിബോർഡ് ഡയറക്ടർ എ. രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. വിവിധ പരീക്ഷകളിൽ ആദ്യ ചാൻസിൽ ഉയർന്ന മാർക്ക് നേടി വിജയിച്ച ജില്ലയിലെ ആദ്യ മൂന്ന് സ്ഥാനക്കാരായ വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകുകയെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
date
- Log in to post comments