ജില്ലാതല ബാങ്കിങ് അവലോകന യോഗം പ്രവാസികള്‍ക്ക് കൂടുതല്‍ സംരഭങ്ങള്‍ തുടങ്ങാന്‍ ബാങ്കുകള്‍ പിന്തുണയ്ക്കണം- പി ഉബൈദുള്ള എം എല്‍ എ
പ്രവാസികള്‍ക്ക് കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ബാങ്കുകള്‍ പിന്തുണയ്ക്കണമെന്നും പ്രവാസികളുടെ നിക്ഷേപം അവര്‍ക്കു കൂടി പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ ആവിഷ്ക്കരിക്കാനായി ഉപയോഗപ്പെടുത്തണമെന്നും പി.ഉബൈദുള്ള എം എല്‍ എ പറഞ്ഞു. മലപ്പുറത്ത് ചേര്‍ന്ന് ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധിത ഉല്പന്നങ്ങള് ഉണ്ടാവണം. ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ നബാര്‍ഡിന്റെ സഹായത്തോടെ നടപ്പാക്കി പുതിയ കാര്‍ഷിക സംസ്കാരത്തിന് രൂപം കൊടുക്കണം-അദ്ദേഹം പറഞ്ഞു.
ജില്ലയുടെ പുരോഗതിക്കായി ബാങ്കുകളുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് പറഞ്ഞു. യോഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം എല്‍.ഡി.ഒ വി ജി മണികണ്ഠന്, കാനറ ബാങ്ക് എ ജി എം എം.ശ്രീവിദ്യ, നബാര്‍ഡ് ഡി.ഡി.എം മുഹമ്മദ് റിയാസ്, മലപ്പുറം എല്‍.ഡി.എം എം.എ. ടിറ്റന്‍, ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ബാങ്കുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments