Skip to main content

ജില്ലാ ഗെയിംസ് ഫെസ്റ്റ്: നാല് ദിവസങ്ങളിലായി നടക്കുന്നത് വാശിയേറിയ മത്സരങ്ങൾ

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും ആഭിമുഖ്യത്തില്‍ ഇന്ന് മുതൽ (മാർച്ച് 14) നാല് ദിവസങ്ങളിലായി നടക്കുന്ന ജില്ലാ ഗെയിംസ് ഫെസ്റ്റിവലിന് പാറശാലയിൽ തുടക്കമായി. നാല് ​ഗ്രൗണ്ടുകളിലായി നടക്കുന്ന ഫെസ്റ്റിവലില്‍ ഫുട്‌ബോള്‍, കബഡി, ക്രിക്കറ്റ്, വോളിബോള്‍ മത്സരങ്ങൾ നടക്കും. മേളയുടെ ഭാഗമായി ബ്ലോക്ക്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തല വിജയികള്‍ തമ്മിലുള്ള ചാമ്പ്യന്‍ഷിപ്പും സെലക്ഷന്‍ ട്രയല്‍സും നടക്കും.

പൊഴിയൂര്‍ എസ്എംആര്‍സി ഗ്രൗണ്ടിൽ ഫുട്‌ബോള്‍ മത്സരങ്ങളും ചെറുവാരക്കോണം എഎംസി ഗ്രൗണ്ടില്‍ ക്രിക്കറ്റ്  മത്സരങ്ങളും നടക്കും. മാർച്ച് 15, 16 തീയതികളിൽ പാറശാല ഹെര്‍ക്കുലിയന്‍ ഗ്രൗണ്ടില്‍ കബഡി മത്സരം സംഘടിപ്പിക്കും. പ്ലാമൂട്ടുകട ഇഎംഎസ് വോളിബോള്‍ ഗ്രൗണ്ടില്‍ വോളിബോള്‍ മത്സരങ്ങളും നടക്കും.

ഗെയിംസ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം സി. കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. മാര്‍ച്ച് 17ന് നടക്കുന്ന സമാപന സമ്മേളനം രജിസ്‌ട്രേഷന്‍, മ്യൂസിയം ആര്‍ക്കിയോളജി വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

date