Skip to main content

ജൂനിയർ ഇന്‍സ്ട്രക്ടറുടെ ഒഴിവ്

ധനുവച്ചപുരം ഗവ. ഐ.ടി.ഐയില്‍ ടര്‍ണര്‍ ട്രേഡില്‍ ജൂനിയർ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്കായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഈഴവ/ ബില്ല/ തിയ്യ വിഭാഗത്തില്‍പ്പെട്ടവർക്ക് സംവരണം ചെയ്തിരിക്കുന്ന ഒഴിവിലേക്കാണ് നിയമനം.

ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍എസിയും ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും / എന്‍ടിസിയും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 20ന് രാവിലെ 10.30ന് ധനുവച്ചപുരം ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോൺ: 0471- 2232282

date