Skip to main content

സ്‌നേഹതീരം എം.എസ്.എം സുരക്ഷ പ്രൊജക്ടിൽ ഒഴിവുകൾ

കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്‌നേഹതീരം എം.എസ്.എം സുരക്ഷ പ്രൊജക്ടിൽ പ്രൊജക്ട് മാനേജരുടെയും കൗൺസിലറുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംഎസ്ഡബ്ല്യു/ എംഎ സോഷ്യോളജിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് പ്രൊജക്ട് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം. എംഎസ്ഡബ്യു ബിരുദധാരികൾക്ക് കൗൺസിലർ തസ്തികയിലേക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ മാർച്ച് 19 നകം snehatheeramkannur@gmail.com എന്ന ഇ-മെയിലിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9847381696

date