Skip to main content
താവക്കര ഗവ.യു.പി സ്‌കൂൾ നടത്തിയ പൊതു ഇട പഠനോത്സവം

താവക്കര ഗവ. യു.പി സ്‌കൂളിൽ പൊതുഇട പഠനോത്സവം

വിദ്യാർഥികൾ ഒരു അധ്യയന വർഷം നേടിയ അറിവുകളുടെയും നൈപുണികളും പൊതു സമൂഹത്തിന് മുൻപിൽ പ്രദർശിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ താവക്കര ഗവ.യു.പി സ്‌കൂൾ നടത്തിയ പൊതു ഇട പഠനോത്സവം ശ്രദ്ധേയമായി.  കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. വലിയ വളപ്പ് കാവിന്റെ പരിസരത്ത് സംഘടിപ്പിച്ച പഠനോത്സവത്തിൽ പ്രധാനാധ്യാപകൻ കെ വി പ്രശാന്തൻ, സീനിയർ അസിസ്റ്റന്റ് ടി.പി.സുജാത, പി.ടി.എ പ്രസിഡന്റ് രമ്യ,  വൈസ് പ്രസിഡന്റ് പ്രിയങ്ക എന്നിവർ സംസാരിച്ചു.   

date