വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു
കൊടകര ഗ്രാമപഞ്ചായത്തിലെ വാട്ടര്‍ ടാങ്ക് വിതരണോദ്ഘാടനം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് നിര്‍വ്വഹിച്ചു. കൊടകര പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ ഗുണഭോക്തകള്ക്കായി 32 വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തു. ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്ന പദ്ധതികളാണ് കൊടകര പഞ്ചായത്തിലൂടെ നടത്തുന്നതെന്ന് പ്രസിഡന്റ് അമ്പിളി സോമന് പറഞ്ഞു.
ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജോയ് നെല്ലിശ്ശേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.ജി രജീഷ്, മെമ്പര്‍മാരായ ഷിനി ജെയ്സണ്‍, സജിനി സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന് അസി. സെക്രട്ടറി എം.എ സുനില്‍കുമാര്‍ സ്വാഗതവും വാര്‍ഡ് മെമ്പര്‍ എം.എ ഗോപാലന് നന്ദിയും പറഞ്ഞു
- Log in to post comments