Skip to main content

അപേക്ഷ  ക്ഷണിച്ചു

വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഭൂരഹിത കുടുംബങ്ങള്‍ക്ക് ലാന്‍ഡ് ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമി വിതരണം ചെയ്യുന്നതിലേക്ക് ഭൂമി വില്‍ക്കുന്നതിന് തയ്യാറുള്ള വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ ഭൂവുടമളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാന ആദിവാസി പുനരധിവാസ വികസന മിഷന്‍ (പി.ആര്‍.ഡി.എം) ജില്ലാ മിഷന്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ മുഖേന ഭൂമി ലാന്‍ഡ് ബാങ്ക് പദ്ധതി പ്രകാരം വാങ്ങുന്നതിലേക്ക് ഭൂമിയുടെ ഉടമസ്ഥരിലുള്ള വാസയോഗ്യമായ ഭൂമി (കുടിവെള്ള ലഭ്യത, റോഡ്, വൈദ്യുതി തുടങ്ങിയവയടക്കം യാതൊരുവിധ നിയമകുരുക്കുകളിലും വ്യവഹാരങ്ങളിലും ഉള്‍പ്പെടാത്ത, ബാധ്യതകളില്ലാത്ത ഭൂമി വില്‍ക്കുന്നതിന് തയ്യാറാണെന്ന സമ്മതപത്രം ഉള്‍പ്പെടുത്തി അപേക്ഷ സമര്‍പ്പിക്കണം. ഒരേക്കറില്‍ കുറയാത്ത ഭൂമിയുടെ ഉടമസ്ഥര്‍ക്ക് ഭൂമി വില്‍പ്പനക്കായി അപേക്ഷിക്കാം. അപേക്ഷ പരപ്പയില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസില്‍ മാര്‍ച്ച് 25 വൈകുന്നേരം അഞ്ചിനകം സമര്‍പ്പിക്കണം.
ഫോണ്‍- 0467 2960111.

date