Skip to main content
അക്ഷരജ്വാല പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി നിര്‍വഹിക്കുന്നു

വായനാ ഉണര്‍വുമായി അക്ഷരജ്വാല പദ്ധതി

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ അക്ഷരജ്വാല പദ്ധതി ബ്ലോക്ക്പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് ജെ ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ഫോണിന്റയും സമൂഹമാധ്യമങ്ങളുടെയും യുഗത്തില്‍ കട്ടികളെ വായനയുടെ ലോകത്തേക്ക്  കൈപിടിച്ചുയര്‍ത്താന്‍ പദ്ധതി ഉപകരിക്കുമെന്ന്  പ്രസിഡന്റ് പറഞ്ഞു. ബ്ലോക്ക്പഞ്ചായത്ത് പരിധിയിലുള്ള എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 29 സ്‌കൂള്‍ ലൈബ്രറികള്‍ക്ക് പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിയാണ് അക്ഷരജ്വാല.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലി ലാലു പുന്നയ്ക്കാട് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ ആര്‍ അനീഷ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആതിര ജയന്‍, അംഗങ്ങളായ പി വി അന്നമ്മ, അഭിലാഷ് വിശ്വനാഥ്, വി.പി എബ്രഹാം, ജിജി ചെറിയാന്‍ മാത്യു, ജനറല്‍ എക്സറ്റന്‍ഷന്‍ ഓഫീസര്‍ വി മഞ്ചു എന്നിവര്‍ പങ്കെടുത്തു.
 

date