Post Category
പഠനോത്സവം സംഘടിപ്പിച്ചു
ആയാപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പഠനോത്സവം ജില്ലാ പഞ്ചായത്തംഗം എ ശോഭ ഉദ്ഘാടനം ചെയ്തു. മികച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ജ്യോതി ജയദേവൻ, പൂർവ്വ വിദ്യാർഥിയായ സിവിൽ പൊലീസ് ഓഫീസർ നിഷാദ് ചെറുവള്ളിൽ, സീഡ് പദ്ധതി കോർഡിനേറ്റർ രശ്‌മി എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്കോളർഷിപ്പ് നേടിയ പ്രീപ്രൈമറി വിദ്യാർഥികൾക്കുള്ള അനുമോദനവും ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനവും കുട്ടികളുടെ കലാപരിപാടികളും പഠനോത്സവത്തിന്റെ ഭാഗമായി നടന്നു.
ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എബി മാത്യു അധ്യക്ഷനായി. പിറ്റിഎ പ്രസിഡൻ്റ് ആർ സേതുമാധവൻ, അധ്യാപകരായ വസീല നവാസ്, അരുൺകൃഷ്‌ണൻ, സീന കെ നൈനാൻ, മനോജ്‌കുമാർ, മറ്റ് ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷകർത്താക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/817)
date
- Log in to post comments