Post Category
മലയിന്‍കീഴ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആറാട്ട്: മദ്യനിരോധനം ഏര്‍പ്പെടുത്തി
മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ആറാട്ട് ദിവസമായ മാര്‍ച്ച് 25ന് പ്രദേശത്ത് ജില്ലാ കളക്ടര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി.
ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി. ഉത്സവമേഖലാ പ്രദേശങ്ങളായ വിളപ്പില്‍, വിളവൂര്‍ക്കല്‍, മലയിന്‍കീഴ്, മാറനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് എന്നീ പ്രദേശങ്ങളിലാണ് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.
date
- Log in to post comments