Skip to main content
പരിപാടി ജില്ലാ കളക്ടര്‍ ഫ്‌ളാഗ്  ഓഫ് ചെയ്തു.

*ആംബുലന്‍സുകള്‍ കൈമാറി*

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് പി.ഡബ്യു.സി  പ്രൈസ് വാട്ടര്‍ കൂപ്പര്‍ കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിമ്പിളിറ്റി ഫണ്ട്  വകയിരുത്തി  രണ്ട്  ടാറ്റാ ആംബുലന്‍സുകള്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീക്ക് പി.ഡബ്യു.സി വൈസ് ചെയര്‍മാന്‍ ജയ്‌വര്‍സിങ് കൈമാറി. കളക്ടേറ്റ് പരിസരത്ത് നടന്ന പരിപാടി ജില്ലാ കളക്ടര്‍ ഫ്‌ളാഗ്  ഓഫ് ചെയ്തു. ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ ജി. പ്രമോദ്, പ്ലാനിങ് ഓഫീസര്‍ എം. പ്രസാദന്‍,
ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഐ.ആര്‍ സരിന്‍, മാനന്തവാടി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ ബി.സി അയ്യപ്പന്‍,  ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രൊജക്റ്റ് ഓഫീസര്‍ അജീഷ്, സജീവ്,  ജീവനക്കാര്‍, പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

date