Skip to main content

അങ്കണവാടി   ഹെല്‍പ്പര്‍/ വര്‍ക്കര്‍ നിയമനം

  കൊല്ലം അര്‍ബന്‍ രണ്ട് ഐസിഡിഎസ് പരിധിയിലെ ഗോപാലശ്ശേരി പഞ്ചായത്ത് സ്‌കൂളിലുള്ള   അങ്കണവാടി കം ക്രഷിലേക്ക്  വര്‍ക്കര്‍/ഹെല്‍പ്പമാരെ നിയമിക്കുന്നതിന് മാര്‍ച്ച് 21ന് ഉച്ചക്ക് രണ്ടിന്   കോര്‍പ്പറേഷന്‍ മേയറുടെ ചേംബറില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.   കോര്‍പ്പറേഷനിലെ 28-ാം ഡിവിഷനിലെ   സ്ഥിരതാമസക്കാര്‍ക്കാണ് അവസരം. പ്രായപരിധി- 18-35 വയസ്.  യോഗ്യത: വര്‍ക്കര്‍- പ്ലസ് ടു, ഹെല്‍പ്പര്‍- എസ്എസ്എല്‍സി.   ഫോണ്‍-0474 2740590, 9188959663.
 

 

date