Skip to main content

നവീകരണം പൂർത്തിയാക്കി പല്ലാരിമംഗലം സ്റ്റേഡിയം ഉദ്ഘാടനം ഇന്ന് (മാർച്ച് 16)

 

 

 

നവീകരിച്ച പല്ലാരിമംഗലം പഞ്ചായത്ത് സ്റ്റേഡിയം ഇന്ന് ( മാര്‍ച്ച് 16) വൈകിട്ട് 3 ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നാടിന് സമര്‍പ്പിക്കുമെന്ന് ആന്റണി ജോണ്‍ എം.എല്‍.എ അറിയിച്ചു. ഒട്ടേറെ വര്‍ഷങ്ങളായിട്ടുള്ള പഞ്ചായത്തിലെ കായിക പ്രേമികളുടെ പ്രധാന ആവശ്യമായിരുന്നു പഞ്ചായത്തിലെ സ്റ്റേഡിയം നവീകരിക്കണം എന്നുള്ളത്. അതാണിപ്പോള്‍ സാധ്യമായിട്ടുള്ളത്. 

 സ്റ്റേഡിയം നവീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 1 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഗ്രൗണ്ട് ഡെവലപ്‌മെന്റ്, ഗ്യാലറി, ടോയ്‌ലെറ്റ് ബ്ലോക്ക്, ഡ്രൈനേജ്, റിട്ടൈനിംഗ് വാള്‍, ഫെന്‍സിംഗ്, ഫ്ളെഡ് ലൈറ്റ് അനുബന്ധ സിവില്‍ & ഇലക്ട്രിഫിക്കേഷന്‍, ഗ്രൗണ്ട് ലെവലിംഗ്, ഇന്റര്‍ലോക്ക്, സ്റ്റേഡിയത്തിന്റെ പിന്‍ ഭാഗത്തെ ഡ്രൈനേജ് എന്നീ പ്രവൃത്തികള്‍ ഉള്‍പ്പെടുത്തിയാണ് നവീകരണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.

date