Skip to main content
കുടുംബശ്രീ ജില്ലാ മിഷൻ കാർഷിക ഉപജീവന മേഖലയിൽ നടപ്പിലാക്കുന്ന സംയോജിത കർഷിക ക്ലസ്റ്റർ പദ്ധതിയുടെ ഭാഗമായി ലൈവ്‌ലി ഫുഡ് സർവീസ് സെന്റർ ഉദ്ഘാടനം മാലൂരിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ നിർവഹിക്കുന്നു

ജില്ലയിലെ രണ്ടാമത്തെ കുടുംബശ്രീ സംയോജിത കാർഷിക പദ്ധതിക്ക് മാലൂരിൽ തുടക്കമായി

കുടുംബശ്രീ ജില്ലാ മിഷൻ കാർഷിക ഉപജീവന മേഖലയിൽ നടപ്പിലാക്കുന്ന സംയോജിത കർഷിക ക്ലസ്റ്റർ പദ്ധതിക്ക് മാലൂരിൽ തുടക്കമായി . കൃഷി, മൃഗ സംരക്ഷണം, മൂല്യ വർധനം എന്നി മേഖലയിൽ മഹിളാ കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആണ് വർഷകാല പരിധിയിൽ നടപ്പിലാക്കുക. പദ്ധതിയുടെ ഭാഗമായി ലൈവ്‌ലി ഫുഡ് സർവീസ് സെന്റർ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ നിർവഹിച്ചു.
തുടർന്ന് കർഷക ശിൽപ്പശാലയും പദ്ധതിയുടെ ഡി പി ആർ പ്രകാശനവും നടന്നു. മാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി ഹൈമാവതി, വൈസ് പ്രസിഡൻറ് ചമ്പാടൻ ജനാർദ്ദനൻ, സ്ഥിരം സമിതി അധ്യക്ഷരായ രമേശൻ കോയിലോടൻ, രജനി, രേഷ്മ സജീവൻ, അസിസ്റ്റൻറ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ രാഹുൽ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ എം വി ജയൻ പദ്ധതി വിശദീകരണം നടത്തി.
വിള ഇൻഷുറൻസുമായി ബന്ധപ്പെട്ട് അഗ്രികൾച്ചറൽ ഇൻഷുറൻസ് ജില്ലാ പ്രതിനിധി അശ്വിനി ക്ലാസെടുത്തു. തുടർന്ന് ന്യൂട്രീഷൻ വെൽ നെസ് കോച്ച് സനില ബിജു പോഷക ഭക്ഷണ ശീലങ്ങളെ കുറിച്ച് ക്ലാസെടുത്തു. കർഷകർക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. വിവിധ വാർഡുകളിൽ നിന്നും കർഷകർ ഉത്പാദിപ്പിച്ച വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചു.
 

date