Post Category
പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ തൊഴിൽമേള
സംസ്ഥാന സർക്കാരിൻറെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ തൊഴിൽമേള സംഘടിപ്പിച്ചു. പത്തോളം തൊഴിൽദാതാക്കളും ഇരുന്നൂറോളം ഉദ്യോഗാർഥികളും പങ്കെടുത്തു. ഇതിൽ എഴുപതോളം പേരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി.
ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ കെ രവി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ എൻ കെ പ്രീത, എൻടിടിഎഫ് വൈസ് പ്രിൻസിപ്പൽ വിഎം സരസ്വതി, അസാപ്പ് പ്രോഗ്രാം മാനേജർ പിഎസ് ശ്രുതി, കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ജൂനിയർ എക്സിക്യൂട്ടീവുമാരായ നിവേദിത, വീണ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. തുടർന്നുവരുന്ന എല്ലാ മൂന്നാം ശനിയാഴ്ചകളിലും തൊഴിൽമേളകൾ സംഘടിപ്പിക്കും.
date
- Log in to post comments