Post Category
വെബ് ഡിസൈനിങ് ക്ലാസിലേക്ക് അപേക്ഷിക്കാം
പാലക്കാട് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെ എക്സറ്റന്‍ഷന്‍ സെന്ററായ ചിറ്റൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചുവരുന്ന കരിയര്‍ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വെബ് ഡിസൈനിങ് ക്ലാസ് സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ മാര്‍ച്ച് 29 ന് വൈകിട്ട് അഞ്ചിന് മുമ്പായി ചിറ്റൂര്‍ സി ഡി സി യില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രജിസ്ട്രേഷന്‍ സ്ലിപ് നിര്‍ബന്ധമാണെന്ന് കരിയര്‍ ഡെവലപ്മെന്റ് സെന്റര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923-223297, 04923 - 224297.
date
- Log in to post comments