Skip to main content

ക്ഷയരോഗ മുക്ത പഞ്ചായത്ത്: 16 തദ്ദേശ സ്ഥാപനങ്ങൾക്ക് യോഗ്യത*

ക്ഷയരോഗ മുക്ത പഞ്ചായത്ത് അവാർഡിന് ജില്ലയിലെ 16 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് യോഗ്യത. നാല് ഗ്രാമപഞ്ചായത്തുകൾ തുടർച്ചയായി രണ്ട് വർഷം ക്ഷയരോഗ മുക്തത്തിൽ വെള്ളി മെഡലിനും മൂന്ന്  നഗരസഭകളും ഒൻപത് ഗ്രാമപഞ്ചായത്തുകളും ആദ്യമായി ക്ഷയരോഗ മുക്തത്തിൽ വെങ്കല മെഡലിനും തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ടി.ബി ഡിവിഷന്റെ  മാനദണ്ഡങ്ങൾ പ്രകാരമാണ് ക്ഷയരോഗ മുക്ത പഞ്ചായത്തുകളെയും നഗര സഭകളെയും തെരഞ്ഞെടുക്കുന്നത്. ജില്ലയിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ  ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളും രോഗ പ്രതിരോധ ബോധവത്ക്കരണ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കി  ക്ഷയരോഗ മുക്ത ജില്ലയായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. ക്ഷയരോഗ ദിനമായ  മാർച്ച് 24 ന് അവാർഡുകൾ പ്രഖ്യാപിക്കും.  ജില്ലയിലെ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളുടെ അവലോകനം യോഗം  ഡെപ്യൂട്ടി കളക്ടർ എം ബിജു കുമാറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ടി.മോഹൻദാസ്, ജില്ലാ ടി.ബി ഓഫീസർ ഡോ. പ്രിയാ സേനൻ, വിവിധ വകുപ്പ് മേധാവികൾ, പ്രോഗ്രാം ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

 

date