Post Category
*ഉന്നതികളിലെ കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റ് വിതരണം ചെയ്തു*
കേരള മഹിളാ സമഖ്യ സൊസൈറ്റി, പഞ്ചായത്ത്, വില്ലേജ്, പട്ടിക വർഗ വികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വീടുകളിൽ ജനിച്ച ഗോത്ര വിഭാഗത്തിലെ ഒൻപത് കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റ് വിതരണം നടത്തി. തവിഞ്ഞാൽ പഞ്ചായത്തിൽ മോനിച്ചൻക്കുന്ന് ഉന്നതിയിൽ നടന്ന ജനന സർട്ടിഫിക്കറ്റ് വിതരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് ഉദ്ഘാടനം ചെയ്തു. 81 അപേക്ഷകളിൽ 58 ജനന സർട്ടിഫിക്കറ്റുകളാണ് തവിഞ്ഞാൽ, വെള്ളമുണ്ട, തൊണ്ടർനാട് എന്നിവിടങ്ങളിലായി വിതരണം ചെയ്തത്. വാർഡ് മെമ്പർ എം വി ഷിജി അദ്ധ്യക്ഷത വഹിച്ചു. പേര്യ ബ്ലോക്ക് ഡിവിഷൻ മെമ്പർ സൽമാ മൊയീൻ, മഹിളാ സമഖ്യ ജില്ലാ റിസോഴ്‌സ് പേഴ്‌സൺ വി ആർ രമ, സേവിനി പി ലീല തുടങ്ങിയവർ പങ്കെടുത്തു .
date
- Log in to post comments