Skip to main content

*അന്തർദേശീയ നദീസംരക്ഷണ ദിനാചരണം നടത്തി*

 

 

ജില്ലാ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷൻ കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് എഡ്യൂക്കേഷൻ സെന്ററിൽ  അന്തർദേശീയ നദീസംരക്ഷണ പ്രവർത്തന ദിനാചരണം സംഘടിപ്പിച്ചു.  പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഫോറസ്റ്റ് കൺസർവേറ്റർ  ഐ.എഫ്.എസ് ആർ.കീർത്തി  നിർവ്വഹിച്ചു.  കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് എഡ്യൂക്കേഷൻ സെന്റർ കോഴ്സ് ഡയറക്ടർ ഡോ. എം പി അനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റർ  എം.ടി ഹരിലാല്‍, ജില്ലാ വൈൽഡ് ലൈഫ് ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റർ എ.ഷജ്ന കരീം, മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ  പി. സുനിൽ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ബി.പി രാജു , ടി.ബി സത്യൻ , ജി. ബാബു, സി.എ വേണു , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.ആർ രാജേഷ്കുമാർ , സജിപ്രസാദ്, സി.ബി കൃഷ്ണദാസ് , അദ്ധ്യാപകർ, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ഹാഷിർ,  വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

 

date