Skip to main content

ആലത്തൂരില്‍ ബ്രെയില്‍ പഠിതാക്കളുടെ സംഗമം നടന്നു

 

   
സംസ്ഥാന സാക്ഷരത മിഷന്റെ നേതൃത്വത്തില്‍  ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന  ബ്രെയില്‍ സാക്ഷരത  പരിപാടിയുടെ പഠിതാക്കളുടെ സംഗമവും പഠനോപകരണ വിതരണവും ആലത്തൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ചാമുണ്ണി ഉദ്ഘാടനം ചെയ്തു.

 ജില്ലാ സാക്ഷരതാ മിഷന്‍ എക്സിക്യൂട്ടീവ് അംഗം ഒ. വിജയ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സജി തോമസ്,  കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് ജില്ലാ പ്രസിഡന്റ് വി എന്‍ ചന്ദ്രമോഹന്‍,  അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പി.വി പാര്‍വതി, ജില്ലാ സെക്രട്ടറി ഷെരീഫ്,  കെ എഫ് ബി വൈസ് പ്രസിഡന്റ് പ്രശാന്ത് മാസ്റ്റര്‍, താലൂക്ക് പ്രസിഡന്റ്് രാജാമണി, സ്‌കൂള്‍ എച്ച്.എം ചാര്‍ജ് ദീപ ടീച്ചര്‍  ഇന്‍സ്ട്രക്ടര്‍ സച്ചിന്‍ ദേവ്,  നോഡല്‍ പ്രേരക് കലാ ദേവി, തരൂര്‍ പ്രേരക് പ്രിയ  എന്നിവരും ആലത്തൂരിലെ പഠിതാക്കളും പങ്കെടുത്തു.

ഫോട്ടോ: ആലത്തൂരില്‍ നടന്ന് ബ്രെയില്‍ സാക്ഷരതാ പഠിതാക്കളുടെ സംഗമവും പഠനോപകരണ വിതരണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ചാമുണ്ണി ഉദ്ഘാടനം ചെയ്യുന്നു

date