Skip to main content

'സുസ്ഥിര ജീവിതശൈലിയിലേക്കുള്ള ശരിയായ മാറ്റം' ലോക ഉപഭോക്തൃ ദിനാചരണം നടത്തി ജില്ലാ സപ്ലൈ ഓഫീസ് ലോക ഉപഭോക്തൃ ദിനാചരണം നടത്തി ജില്ലാ സപ്ലൈ ഓഫീസ്

 

ഉപഭോക്തൃഅവകാശങ്ങള്‍ ശാക്തീകരിക്കുന്നതിനായി ജില്ലാ സ്‌പ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തില്‍  ലോക ഉപഭോക്തൃ ദിനം ആചരിച്ചു. 'സുസ്ഥിര ജീവിതശൈലിയിലേക്കുള്ള ശരിയായ മാറ്റം' എന്നതാണ് ഈ വര്‍ഷത്തെ ലോക ഉപഭോക്തൃ ദിനത്തിന്റെ പ്രമേയം. എല്ലാ മനുഷ്യര്‍ക്കും നല്ല രീതിയില്‍ ജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള നീതിയുക്തമായ മാറ്റമാണ് ഉണ്ടാവേണ്ടതെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് വി. വിനയ്‌മേനോന്‍ പറഞ്ഞു. ലോക ഉപഭോക്തൃ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിണാമം ആണ് സുസ്ഥിരമായ മാറ്റത്തിന്റെ അടിസ്ഥാനം.എപ്പോഴും നിലനില്‍ക്കുന്ന മാറ്റങ്ങളാണ് സമൂഹത്തിന് ആവശ്യം. ഉപഭോക്താവ് ഉള്‍പ്പെടുന്ന പ്രക്രിയയാണ് കണ്‍സ്യൂമറിസമെന്നും ഒരു ഉത്പാദകന്‍ ഒരു തവണയെങ്കിലും ഉപഭോക്താവ് ആകുമെന്നും അദ്ദേഹം പറഞ്ഞു. വെറുമൊരു ഉപഭോക്താവ് അല്ല മറിച്ച് എന്താണ് വേണ്ടതെന്ന് മനസിലാക്കി അത് മാത്രം തിരഞ്ഞെടുക്കാന്‍ കഴിവുള്ള ഉപഭോക്താവ് ആയി ഒരോരുത്തരും മാറണമെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് ഇന്ത്യ ഓയിസ്‌ക യൂത്ത് ഫോറം ഡയറക്ടര്‍ ഡോ.എന്‍ ശുദ്ധോദനന്‍ സുസ്ഥിര ജീവിശൈലിയിലേക്കുള്ള മാറ്റം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഒരോരുത്തരും അവര്‍ക്ക് വേണ്ട സാധനങ്ങളും സേവനങ്ങളും തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധ ചെലുത്തണമെന്നും അവ ഭാവിതലമുറയേയും പ്രകൃതിയേയും സംരക്ഷിക്കുന്ന തരത്തിലുള്ള ഉള്ളവയായിരിക്കണം. മുന്‍പിലുള്ള നല്ല മാതൃകളെ നമ്മള്‍  അനുകരിക്കണമെന്നും ഒരിക്കലും പ്രകൃതിയേയും പ്രകൃതി വിഭവങ്ങളെയും മലിനമാക്കരുതെന്നും ഭാവിതലമുറയ്ക്ക് വേണ്ടി അവയെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് തൃപ്തി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എ.എസ് ബീന അധ്യക്ഷയായി. പരിപാടിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലര്‍ ഷൈലജ, ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അംഗങ്ങളായ എ. വിദ്യ, കെ.എന്‍ കൃഷ്ണന്‍കുട്ടി, ഉപഭോക്തൃ സംരക്ഷണ സമിതി പ്രസിഡന്റ് ടി.കെ ജയകുമാര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ സി. പത്മിനി, പി. അംബിക, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍, എസ്.എസ് സ്‌കൂള്‍ ഓഫ് നേഴ്‌സിങ്, എലവഞ്ചേരി വി.കെ കൃഷ്ണന്‍ എഴുത്തച്ഛന്‍ ലോ കോളേജ്, നെഹ്‌റു അക്കാദമി ഓഫ് ലോ എന്നിവിടങ്ങളിലെ വിദ്യര്‍ത്ഥികള്‍, എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.

date