കാങ്കപ്പുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജ് അപ്രോച്ച് റോഡ് നിര്‍മ്മാണം ആരംഭിക്കും: മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ട് 102 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന കാങ്കപ്പുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡ് സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ വേഗത്തിലാക്കി നിര്‍മ്മാണം ആരംഭിക്കും. തദ്ദേശ സ്വയം ഭരണ എക്സൈസ് പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബ്രിഡ്ജിന്റെ ഇരു വശങ്ങളിലുള്ള ഭൂവുടമകളുടെയും കെട്ടിട ഉടമകളുടെയും രണ്ടാംഘട്ട യോഗത്തിലാണ് തീരുമാനം.
കുമ്പിടി - നാസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ആനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ്, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് നസീറ ആനക്കര, കുറ്റിപ്പുറം പഞ്ചായത്ത് മെമ്പര്‍മാര്‍, ജനപ്രതിനിധികള്‍ ,
ലാന്റ് അക്വസിഷന്‍ ജനറല്‍ - 1 പാലക്കാട് സെപഷ്യല്‍ തഹസില്‍ദാര്‍ കണ്ണന്‍, വാല്യൂവേഷന്‍ അസിസ്റ്റന്റ് വി പി ജയ, റവന്യൂ ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, സുബ്രമണ്യന്‍, സര്‍വേയര്‍ വിജിന ,കിഫ്ബി, കിഡ്ക്, സി.എം.ഡി കേരള ഉദ്യോഗസ്ഥര്‍, നിര്‍മ്മാണ കമ്പനി പ്രതിനിധികള്‍ , സ്ഥലം ഉടമകള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു
- Log in to post comments